ETV Bharat / state

Drug seized | നാല് ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി കോട്ടയത്ത് പിടിയില്‍ - കോട്ടയത്ത് വന്‍ ലഹരിവേട്ട

അസം സോണിപൂർ സ്വദേശി രാജ്‌കൂൾ ആലം ആണ് എക്‌സൈസിന്‍റെ പിടിയിലായത്. പഴം, പച്ചക്കറി വ്യാപാരത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ ലഹരി വില്‍പന

Brown sugar seized from Assam native in Kottayam  Brown sugar seized from Assam native  Brown sugar seized  Brown sugar seized in Kottayam  കോട്ടയത്ത് വന്‍ ലഹരിവേട്ട  ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍
Brown sugar seized from Assam native in Kottayam
author img

By

Published : Jun 30, 2023, 10:29 AM IST

Updated : Jun 30, 2023, 2:52 PM IST

കോട്ടയം: നാല് ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോട്ടയത്ത് എക്‌സൈസ് പിടിയിൽ. അസം സോണിപൂർ സ്വദേശി രാജ്‌കൂൾ ആലം (33) ആണ് എക്സൈസിന്‍റെ പിടിയിലായത്. കോട്ടയം നഗരത്തിൽ പഴം, പച്ചക്കറി വ്യാപാരത്തിന്‍റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമാക്കി ലഹരി ഉത്‌പന്നങ്ങൾ വിറ്റിരുന്നത്.

നിലവില്‍ വിപണിയില്‍ നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്‌ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് ബ്രൗൺ ഷുഗറെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കമ്മിഷണർ സ്‌ക്വാഡിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഫിലിപ്പ് തോമസ്, ഇന്‍റലിജൻസ് ബ്യുറോ പ്രിവന്‍റീവ് ഓഫിസർ രഞ്ജിത്ത് കെ നന്ദ്യാട്ട് കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫിസർമാരായ കെ എൻ വിനോദ്, അനു വി ഗോപിനാഥ്, ജി അനിൽ കുമാർ സിവിൽ എക്‌സൈസ് ഓഫിസർമാരായ നിമേഷ് കെ എസ്, പ്രശോഭ് കെ വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്‌സൈസ് ഓഫിസർ വിജയരശ്‌മി വി എന്നിവരുമാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ജൂണ്‍ ആദ്യവാരം നിരോധിത പുകയില ഉത്‌പന്നങ്ങളുമായി യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. വേലൂർ തയ്യൂർ ചിറ്റലപ്പിള്ളി വീട്ടിൽ നെൽസനാണ് പിടിയിലായത്. തയ്യൂർ ചുങ്കം റോഡിൽ നെൽസൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കേന്ദ്രീകരിച്ചാണ് നിരോധിത പുകയില ഉത്‌പന്നങ്ങൾ വിൽപന നടത്തിയിരുന്നത്.

വിദ്യാർഥികളെയും അയൽ സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വച്ചായിരുന്നു വിൽപന. തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ എത്തിക്കുന്ന പുകയില വസ്‌തുക്കൾക്ക് മൂന്നിരട്ടി വില ഈടാക്കിയാണ് വിൽപന നടത്തുന്നത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്‌ ഐ ടി സി അനുരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്.

ചാക്കുകളിലാക്കി കടയിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്‌പന്നങ്ങള്‍. സിവിൽ പൊലീസ് ഓഫിസർമാരായ എ ബി ഷിഹാബുദ്ധീൻ, കെ സഗുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ടി എ ഷാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ മാസം ഇടുക്കിയിലെ പൂപ്പാറയില്‍ നിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി മൂന്ന് പേര്‍ അറസ്‌റ്റിലായിരുന്നു. രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ്, എറണാകുളം സ്വദേശികളായ നാദിര്‍ഷ, ഷജീര്‍ എന്നിവരാണ് അറസ്‌റ്റിലായത്. മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.

Last Updated : Jun 30, 2023, 2:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.