ETV Bharat / state

വൈദികന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - അയർക്കുന്നം

kottayam death  body of the missing clergyman  lergyman was found the well  വൈദികന്‍റെ മൃതദേഹം  കാണാതായ വൈദികൻ  കോട്ടയം അയർക്കുന്നത്ത്  കോട്ടയം  അയർക്കുന്നം  കോട്ടയം
വൈദികനെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു
author img

By

Published : Jun 22, 2020, 10:57 AM IST

Updated : Jun 22, 2020, 6:56 PM IST

വൈദികനെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു

10:52 June 22

ഇന്നലെ വൈകിട്ട് മുതൽ വൈദികനെ കാണാതായതായി പരാതിയുണ്ടായിരുന്നു.

കോട്ടയം: അയർക്കുന്നം പുന്നത്തറയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദികന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൈയ്യിലും കഴുത്തിലും ചെറിയ മുറിവുകൾ ഉണ്ടെങ്കിലും ഇത് വീഴ്ചയിൽ ഉണ്ടായതാണെന്നും റിപ്പോർട്ട്.

ഇന്ന് രാവിലെയാണ് കാണാതായ വൈദികന്‍റെ മൃതദേഹം പള്ളിമേടയോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയോടെ കോട്ടയം പുന്നത്തറ സെന്‍റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപുരയിലിനെ കാണാതായിരുന്നു. വൈകുന്നേരത്തെ പ്രാർഥനകൾക്കെത്തിയ വിശ്വാസികളാണ് വൈദികനെ കാണാനില്ലെന്ന് അറിയുന്നത്.

തുടർന്ന് പള്ളി കമ്മറ്റി അംഗങ്ങളും പൊലീസും അന്വേഷണം നടത്തിയെങ്കിലും വൈദികനെ കണ്ടെത്തനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. പള്ളിയിലെ സിസി ടിവിയും വൈദികന്‍റെ മൊബൈൽ ഫോണും സ്വച്ച് ഓഫ് ആയ നിലയിലാണ്

ഇടവകയിലെ വിശ്വാസികൾ തമ്മിലുള്ള തർക്കവും, അടുത്തിടെ പള്ളിയോടു ചേർന്നുള്ള റബ്ബർ ഷെഡിന് തീപിടിച്ച് ആളുകൾക്ക് പരുക്കേറ്റ സംഭവത്തിലും വൈദികൻ വിഷാദത്തിലായിരുന്നതായി ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ പറയുന്നു. ഇടവകയിൽ നിന്നുള്ള മാറ്റവുമായി ബന്ധപ്പെട്ട് രൂപതാ  അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ച നടക്കാനിരിക്കെയാണ് വൈദികന്‍റെ മരണം. വൈദികന്‍റെ മൃതദേഹത്തിൽ ദുരൂഹതയുണർത്തുന്ന മുറിവുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലന്നാണ് പ്രാഥമിക ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Last Updated : Jun 22, 2020, 6:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.