ETV Bharat / state

കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട 65 കാരിയുടെ മൃതദേഹം കണ്ടെത്തി - കോട്ടയം മരണം

മഴവെള്ളപ്പാച്ചിലില്‍ കാണാതായ രാജമ്മയുടെ (65) മൃതദേഹമാണ് കിട്ടിയത്

body of a missing person was found in kanjirapally  kanjirapally  kanjirapally body found  കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി  കാഞ്ഞിരപ്പള്ളി  കാഞ്ഞിരപ്പള്ളി മൃതദേഹം കണ്ടെത്തി  കോട്ടയം മരണം  kottayam death
കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
author img

By

Published : Oct 17, 2021, 5:24 PM IST

കോട്ടയം : കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കിൽപ്പെട്ട 65 കാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ കാണാതായ രാജമ്മയുടെ (65) മൃതദേഹമാണ് കണ്ടെടുത്തത്. പട്ടിമറ്റം സ്വദേശി രാഘവന്‍റെ ഭാര്യയാണ് രാജമ്മ. കാഞ്ഞിരപ്പള്ളി കല്ലോലിൽ ചെക്ക് ഡാമിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്. തുടര്‍ന്ന് പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ALSO READ:കണ്ണീരായി കൂട്ടിക്കല്‍ ; 12 പേരുടെ മൃതദേഹം കണ്ടെത്തി, തിരച്ചില്‍ തുടരുന്നു

അതേസമയം മണിമലയിൽ ആർക്കും ജീവഹാനിയില്ല. രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചു. അതേസമയം കൂട്ടിക്കലിൽ തിരച്ചിൽ തുടരുകയാണ്. മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളിലും പ്രവൃത്തികള്‍ തുടരുകയാണ്.

മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ദുരന്തത്തിൽ ഉൾപ്പെട്ടവര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കും. ക്യാമ്പുകളിൽ വസ്ത്രവും ഭക്ഷണവുമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും എത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലിക്കോപ്റ്റർ കൂട്ടിക്കലിൽ എത്തി. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ജനപ്രതിനിധികള്‍ സജീവമായി രംഗത്തുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.