കോട്ടയം: കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരായി എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. ആകെ 52 അംഗങ്ങളുള്ള നഗരസഭയിൽ എല്‍.ഡി.എഫിനും യു.ഡി.എഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. 29 പേര്‍ പ്രമേയത്തെ പിന്തുണച്ചു. 22 പേര്‍ വിട്ടു നിന്നു. ഒരാളുടെ വോട്ട് അസാധുവായി. കോണ്‍ഗ്രസ് അംഗങ്ങളാണ് വിട്ടു നിന്നത്. എല്‍.ഡി.എഫിന്‍റെ അംഗങ്ങളെ കൂടാതെ ബി.ജെ.പിയുടെ എട്ട് പേര്‍ കൂടി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
അഴിമതിയ്ക്കതിരെയുള്ള ജനവികാരമാണ് ഭരണകൂടത്തിനെതിരെയുണ്ടായതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരെയാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈരാറ്റുപേട്ട നഗരസയിൽ എസ്.ഡി.പി.ഐ പിന്തുണയിൽ എല്‍.ഡി.എഫ് അവിശ്വാസം പാസാക്കി യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് സമാന രീതിൽ ഇടതുമുന്നണിയുടെ പുതിയ നീക്കം.
ALSO READ: സികെ ജാനുവിന് കോഴ; കെ സുരേന്ദ്രന്‍റെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതി