ETV Bharat / state

കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 7,400 പക്ഷികളെ ദയാവധം ചെയ്യും - എച്ച്5 എൻ1

ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

bird flu  kottayam  bird flu in kottayam  bird flu confirmed three places in kottayam  പക്ഷിപ്പനി  ആർപ്പൂക്കര  വെച്ചൂർ  നീണ്ടൂർ  എച്ച്5 എൻ1  കോട്ടയത്ത് പക്ഷിപ്പനി
Kottayam Bird Flu
author img

By

Published : Dec 24, 2022, 8:35 AM IST

കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കോട്ടയം ജില്ല കലക്‌ടര്‍ ഡോ.പികെ ജയശ്രീ. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏഴായിരത്തി നാനൂറോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്‍റെ മേൽനോട്ടത്തിൽ ദയാവധം ചെയ്‌ത് സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കും. മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ 15 തദ്ധേശസ്വയംഭരണസ്ഥാപന പരിധിയില്‍ വരുന്ന ഇടങ്ങളില്‍ മുട്ട, ഇറച്ചി വിൽപന മൂന്നുദിവസത്തേക്ക് നിരോധിച്ചു.

വൈക്കം, കോട്ടയം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്‌മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിൽപനയും കടത്തലും ഡിസംബർ 23 മുതൽ മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ല കലക്‌ടർ ഉത്തരവിറക്കിയത്.

രോഗബാധയേറ്റ്‌ മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം.
മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, പോലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിനും ജില്ല കലക്‌ടർ നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.