ETV Bharat / state

വീണ്ടും അപകടക്കുരുക്ക്; റോഡ് പണിക്കായി കെട്ടിയ കയറിൽ കഴുത്ത് കുടുങ്ങി യുവാവിന് പരിക്ക് - കയറിൽ കഴുത്ത് കുടുങ്ങി യുവാവിന് പരിക്ക്

തിരുനക്കരയിൽ പുളിമൂട് ജങ്ഷനിലേക്ക് പോകുന്ന ഇടറോഡിലാണ് മുന്നറിയിപ്പ് ബോർഡില്ലാതെ കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി അപകടമുണ്ടായത്

കഴുത്തിൽ കയർ കുരുങ്ങി യുവാവിന് പരിക്ക്  തിരുനക്കരയിൽ റോഡിലെ കയറിൽ കഴുത്ത് കരുങ്ങി  വീണ്ടും അപകടക്കുരുക്ക്  biker neck got stuck in the rope  Accident in kottayam  kottayam bike accident  കോട്ടയം ബൈക്ക് അപകടം  കോട്ടയം വാർത്തകൾ  കയറിൽ കഴുത്ത് കുടുങ്ങി യുവാവിന് പരിക്ക്
കയറിൽ കഴുത്ത് കുടുങ്ങി യുവാവിന് പരിക്ക്
author img

By

Published : Mar 1, 2023, 3:46 PM IST

റോഡിൽ കെട്ടിയ കയറിൽ കഴുത്ത് കുടുങ്ങി യുവാവിന് പരിക്ക്

കോട്ടയം: മുന്നറിയിപ്പ് ബോർഡില്ലാതെ റോഡ് നിർമാണത്തിനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്ക്. കിളിരൂർ വേമ്പിൻ കേരിയിൽ ജിഷ്‌ണു വി.ജി എന്ന യുവാവാണ് അപകടത്തിൽ പെട്ടത്. തിരുനക്കരയിൽ പുളിമൂട് ജങ്ഷനിലേക്ക് പോകുന്ന ഇടറോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

റോഡിൽ തറയോട് പാകുന്നതിന്‍റെ ഭാഗമായി വഴിയടച്ചു കയർ കെട്ടിയിരിക്കുകയായിരുന്നു. മുന്നറിയിപ്പ് ബോർഡോ അടയാളങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ കയർ കെട്ടിയത് ശ്രദ്ധയിൽ പെടാതെ രാവിലെ ബൈക്കിൽ വരുന്നതിനിടെ ജിഷ്‌ണുവിന്‍റെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു.

കയർ കുരുങ്ങിയതിനെത്തുടർന്ന് ജിഷ്‌ണു വാഹനത്തിൽ നിന്ന് താഴെ വീണു. കയർ കുരുങ്ങി കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനെത്തുടർന്ന് ജിഷ്‌ണു കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ചന്തയിലെ മെത്തക്കടയിലെ സെയിൽസ് മാനാണ് ജിഷ്‌ണു. ഇവിടത്തെ എടിഎമ്മിലേക്ക് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

അതേസമയം ബോർഡ് വയ്ക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നും ബോർഡ് വയ്ക്കുന്ന കാര്യം കരാറിൽ പറഞ്ഞിട്ടില്ലെന്നുമാണ് കരാറുകാരന്‍റെ വാദം. എന്നാൽ ഒരാളുടെ ജീവൻ നഷ്‌ടമായേക്കാവുന്ന സംഭവത്തിലെ നിരുത്തരവാദപരമായ ഈ സമീപനത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും നഗരവാസികൾ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.