കോട്ടയം: അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്കി യാത്രികന്‍ മരിച്ചു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അജേഷാണ് (44) മരിച്ചത്. ബുധനാഴ്ച്ച (സെപ്‌റ്റംബര്‍ 21) വൈകിട്ടാണ് സംഭവം.
അതിരമ്പുഴയിലേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇലക്‌ട്രിക് പോസ്‌റ്റില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ അജേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.