ETV Bharat / state

മികച്ച എംഎൽഎക്ക് നൽകുന്ന ഈ വർഷത്തെ പുരസ്‌കാരം മോൻസ് ജോസഫിന് - രാം വിലാസ് പസ്വാൻ പുരസ്‌കാരം

അവാർഡ് ദാന സമ്മേളനം ഒക്ടോബർ എട്ടിന് മന്ത്രി അഡ്വ. ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും

best MLA of the year award Mons Joseph  Mons Joseph MLA  best MLA of the year  KERALA LATEST NEWS  malayalam latest news  മികച്ച എംഎൽഎ  മോൻസ് ജോസഫ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കേരളത്തിലെ ഏറ്റവും മികച്ച എംഎൽഎ  രാം വിലാസ് പസ്വാൻ പുരസ്‌കാരം  അവാർഡ് ദാന സമ്മേളനം
മികച്ച എംഎൽഎക്ക് നൽകുന്ന ഈ വർഷത്തെ പുരസ്‌കാരം മോൻസ് ജോസഫിന്
author img

By

Published : Oct 9, 2022, 7:55 AM IST

കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച എംഎൽഎക്ക് നൽകുന്ന ഈ വർഷത്തെ പുരസ്‌കാരത്തിന് മോൻസ് ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തതായി ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സജീവ സാന്നിധ്യവും ദീർഘകാലം കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്‍റെ സ്‌മരണാർഥമാണ് പുരസ്‌കാരം നൽകുന്നത്. അവാർഡ് ജേതാവിന് പുരസ്‌കാരമായി 25000/- രൂപയും പ്രശസ്‌തി പത്രവുമാണ് സമ്മാനിക്കുക.

അവാർഡ് ദാന സമ്മേളനം ഒക്ടോബർ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം റീജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തികൾക്കും മാതൃക ജനപ്രതിനിധികൾക്കും ഇതോടൊപ്പം ആദരിക്കാൻ തീരുമാതിച്ചതായി ഫൗണ്ടേഷൻ സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ. ഹാഷിർ ലബ്ബ, ദുനിംസ് പേഴുംമൂട് എന്നിവർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.