ETV Bharat / state

മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ബിനു അന്തരിച്ചു - കോട്ടയം ഇന്നത്തെ വാര്‍ത്ത

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റായും ബീന ബിനു ചുമതല വഹിച്ചിരുന്നു

congress leader Beena binu passes away  Beena binu passes away  മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ബിനു അന്തരിച്ചു  കോട്ടയം ഇന്നത്തെ വാര്‍ത്ത  Kottayam todays news
മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ബിനു അന്തരിച്ചു
author img

By

Published : Mar 26, 2022, 10:46 PM IST

കോട്ടയം: മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്‍റുമായിരുന്ന ബീന ബിനു അന്തരിച്ചു. കോട്ടയം ഒളശയിലെ വെള്ളാപ്പള്ളി ഇടത്തിലെ വീട്ടിൽവച്ച് ഞായറാഴ്‌ച വൈകുന്നേരം കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിത പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടി ഡിവിഷനിൽ നിന്നും 2000 ൽ അയ്‌മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ആദ്യവനിത പ്രസിഡന്‍റായും ചുമതല വഹിച്ചു.

2010 ൽ കുമരകം ജില്ല പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ആയും സേവനമനുഷ്‌ടിച്ചു. 2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടു. 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി.

ALSO READ: മരണവീട്ടിൽ പൊലീസിന്‍റെ അതിക്രമം; വികലാംഗയ്ക്കും‌ മകൾക്കും മർദനം, സഹോദരനെ കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്‌മനം അഗ്രികൾച്ചറൽ ഡെവലപ്മെൻ്റ് ആൻഡ് ഇംപ്രൂവ്മെൻ്റ് ബാങ്ക് ഡയറക്‌ടര്‍ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ വെളളാപ്പള്ളിൽ ബിനു ആണ് ഭർത്താവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.