കോട്ടയം: ട്രാക്‌ടർ ചിഹ്നം ജോസഫ് വിഭാഗത്തിന് വിട്ടു നൽകില്ലെന്ന നിലപാടിലുറച്ച് സ്വതന്ത്ര സ്ഥാനാർഥി ബേബിച്ചൻ മുക്കാടൻ. സ്ഥാനാർഥികൾക്ക് ഏകീകൃതമായ ചിഹ്നം ലഭിക്കാൻ ജോസഫ് വിഭാഗം ട്രാക്‌ടർ ചിഹ്നം ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ ബേബിച്ചൻ ജോസഫ് വിഭാഗത്തിനോടുള്ള എതിർപ്പ് മൂലം നിയമപരമല്ലാത്ത ഒരു വിട്ടു വീഴ്ച്ചയ്‌ക്കും തയാറല്ലെന്നാണ് വ്യക്തമാക്കിയത്.
ചങ്ങനാശേരി സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ബേബിച്ചൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്തിറങ്ങിയത്. പ്രതിഷേധത്തെ തുടർന്ന് ബേബിച്ചൻ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.