ETV Bharat / state

കണ്ണില്ലാത്ത ക്രൂരത; മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടി വലിച്ചു - കോട്ടയത്ത് പോത്തിനെ മോഷ്ടിച്ചു

അവശനിലയിലായ പോത്തിനെ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കശാപ്പിന് കൊണ്ട് വന്ന പോത്തിനെയാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്

Kottayam news  Attempt to steal buffalo  പോത്തിനെതിരെ ക്രൂരത  കോട്ടയം വാര്‍ത്ത  കോട്ടയത്ത് പോത്തിനെ മോഷ്ടിച്ചു  തിക്കോയി വാര്‍ത്ത
കണ്ണില്ലാത്ത ക്രൂരത; മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടി അര കിലോമീറ്റര്‍ റോഡിലൂടെ വലിച്ചു
author img

By

Published : Dec 23, 2020, 9:37 PM IST

കോട്ടയം: മോഷ്ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കളുടെ ക്രൂരത. തീക്കോയി ഒറ്റയാട്ടിയിലാണ് സംഭവം. റോഡരികില്‍ കെട്ടിയിരുന്ന പോത്തിനെയാണ് മോഷ്ടിച്ചത്. അവശനിലയിലായ പോത്തിനെ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കശാപ്പിന് കൊണ്ട് വന്ന പോത്തിനെയാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്.

വെള്ളാതോട്ടത്തില്‍ ജോജിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു പോത്ത്. പുലര്‍ച്ചെയാണ് പോത്തിനെ കടത്തികൊണ്ട് പോകാന്‍ ശ്രമം നടന്നത്. വാഹനത്തില്‍ കയറാതിരുന്ന പോത്തിനെ വാഹനത്തില്‍ കെട്ടിവലിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ നിഗമനം.

അരകിലോമിറ്ററോളം ദൂരം വാഹനത്തില്‍ കെട്ടിവലിച്ച ശേഷം പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. റോഡിലുരഞ്ഞ് പോത്തിന്‍റെ കൈകാലുകള്‍ തകരുകയും കഴുത്തിനോട് ചേര്‍ന് തുളയുകയും ചെയ്തു. റോഡിലൂടെ ഒഴുകിയ ചോര നാട്ടുകാര്‍ കഴുകി കളയുകയായിരുന്നു. പോത്തിനെ കെട്ടിവലിക്കുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവയില്‍ നായയെ കാറില്‍ കെട്ടിവലിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.