ETV Bharat / state

ലഹരി മാഫിയയുടെ ആക്രമണവും ഭീഷണിയും ; ബിസിനസ് മതിയാക്കി നാടുവിടാനൊരുങ്ങി പ്രവാസി മലയാളി

കോട്ടയം അതിരമ്പുഴ പഞ്ചായത്തില്‍ മൂക്കന്‍സ് മീന്‍ചട്ടി എന്ന പേരില്‍ ഫാമിലി റസ്റ്റോറന്‍റും ഒപ്പം കള്ളുഷാപ്പും നടത്തുന്ന പ്രവാസി മലയാളി ജോര്‍ജ് വര്‍ഗീസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടമുറി കോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും സ്ഥാപനത്തില്‍ എത്തുന്നവരെ മര്‍ദിക്കുകയും ചെയ്യുന്നതായി ജോര്‍ജ് പറയുന്നു

ലഹരി മാഫിയയുടെ ആക്രമണവും ഭീഷണിയും  Attack by drug mafia in Kottayam  drug mafia  drug mafia in Kottayam  Expatriate Malayali business man George Varghese  ജോര്‍ജ് വര്‍ഗീസ്  മൂക്കന്‍സ് മീന്‍ചട്ടി  കഞ്ചാവ് മാഫിയ  കോട്ടമുറി കോളനിയിലെ കഞ്ചാവ് മാഫിയ
ലഹരി മാഫിയയുടെ ആക്രമണവും ഭീഷണിയും
author img

By

Published : Dec 10, 2022, 12:45 PM IST

കോട്ടയം : ലഹരിമാഫിയയുടെ ആക്രമണത്തിലും ഭീഷണിയിലും മടുത്ത് പ്രവാസി മലയാളി ബിസിനസ് വേണ്ടെന്നുവെച്ച് നാടുവിടാനൊരുങ്ങുന്നു. അയര്‍ലന്‍ഡില്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ ഫാമിലി റസ്റ്റോറന്‍റും ഒപ്പം കള്ളുഷാപ്പും ആരംഭിച്ച ജോര്‍ജ് വര്‍ഗീസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടയം നഗരപരിധിയോട് ചേര്‍ന്നുളള അതിരമ്പുഴ പഞ്ചായത്തിലാണ് ജോര്‍ജിന്‍റെ സ്ഥാപനം.

4 സ്റ്റാര്‍ ഹോട്ടല്‍ പരിചയമുളള 3 ഷെഫുകള്‍ ഉള്‍പ്പടെ 18 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കിഴക്കേച്ചിറ 'മൂക്കന്‍സ് മീന്‍ചട്ടി' എന്ന സ്ഥാപനം 35 ലക്ഷം രൂപ മുടക്കിയാണ് തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലുതും വൃത്തിയും ഭംഗിയുമുള്ള കള്ള് ഷാപ്പാണ് തന്‍റേതെന്ന് ജോര്‍ജ് അവകാശപ്പെടുന്നു. അതിരമ്പുഴയിലെ കോട്ടമുറി കോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും സ്ഥാപനത്തില്‍ എത്തുന്നവരെ മര്‍ദിക്കുകയും ചെയ്യുന്നു.

ജോര്‍ജ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍

കൂടാതെ സ്ഥാപനത്തിലെത്തുന്നവരുടെ വാഹനങ്ങള്‍ അക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്‍റില്‍ കച്ചവടം സുഗമമായി നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. സംഘമായി വന്ന് കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. പിച്ചാത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാല്‍ അസഭ്യം പറയും.

ഗുണ്ടാപിരിവെന്ന പോലെ കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കുകയുമില്ല. മാഫിയ ആക്രമണത്തില്‍ അതിരമ്പുഴയിലെ മൂന്ന് വാര്‍ഡുകളില്‍ വസ്‌തുവിന് പോലും വില കുറഞ്ഞു. തെങ്ങിന്‍ തോപ്പുകളില്‍ വന്ന് സംഘമായി കരിക്കിടുന്നതും ചോദിക്കുന്നവരെ ആക്രമിക്കുന്നതും പതിവാണ്. മരങ്ങള്‍ കഞ്ചാവ് സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു.

പൊലീസിലും എക്‌സൈസിലും പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് ജോര്‍ജ് പറയുന്നു. എക്‌സൈസിനെ കഠാര വീശിയാണ് കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയാറാകണം. കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണം.

തന്‍റെ സ്ഥാപനം ഇനി ഇങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. കടുത്ത നഷ്‌ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ പുറത്തിറങ്ങാന്‍ വയ്യാത്ത തരത്തില്‍ ഭീഷണിയും ഉണ്ട്. മാനസിക സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നും ജോർജ് പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകാന്‍ ഒരുങ്ങുകയാണ് ജോര്‍ജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.