ETV Bharat / state

മനുഷ്യനും ആത്മാവും തമ്മില്‍ സംസാരിച്ചാല്‍ എന്താവും? - 'ആത്മഗീത' ടെലിഫിലിം

മനോഹരമായ പ്രണയ രംഗങ്ങള്‍. ഗാനങ്ങളും 'ആത്മഗീത' എന്ന ടെലി ഫിലിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

ചെറുപ്പക്കാരുടെ പ്രയത്നത്തില്‍ 'ആത്മഗീത' ടെലിഫിലിം തയാറായി
author img

By

Published : Oct 30, 2019, 2:43 AM IST

Updated : Oct 30, 2019, 7:03 AM IST

കോട്ടയം: . ഭഗവത് ഗീതയെ അടിസ്ഥാനമാക്കി മനുഷ്യനും അവന്‍റെ ആത്മാവും തമ്മിലുള്ള സംവാദത്തിന്‍റെ കഥ പറയുകയാണ് ആത്മഗീത എന്ന ടെലി ഫിലിം. മനുഷ്യന്‍റെ ഉള്ളില്‍ വസിക്കുന്ന ഈശ്വരനെ തിരിച്ചറിയുക എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന 'ആത്മഗീത 'മനോഹരമായ ഒരു പ്രണയത്തിലൂടെയാണ് കടന്നു പോകുന്നത്. ഹൃദയസ്‌പര്‍ശിയായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

മനുഷ്യനും ആത്മാവും തമ്മില്‍ സംസാരിച്ചാല്‍ എന്താവും?

പാലാ- കൊല്ലപ്പള്ളി മേഖലയിലെ കലാരംഗത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് സിനിമക്ക് പിന്നില്‍. യൂട്യൂബ് റിലീസിനൊരുങ്ങുകയാണ് സിനിമ . ഒരു മണിക്കൂറാണ് ദൈര്‍ഘ്യം. സിനിമയുടെ പ്രിവ്യൂ ഷോ കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. കൊല്ലപ്പള്ളിയിലെ കലാപ്രവര്‍ത്തകരും സിനിമാ പ്രേമികളുമായ കുറച്ചു ചെറുപ്പക്കാര്‍ ഒത്തു ചേര്‍ന്നപ്പോള്‍ തോന്നിയ ആശയമാണ് ഈ സിനിമ. വളരെ കുറഞ്ഞ ചെലവിലാണ് നിര്‍മാണം.

വ്യത്യസ്‌ത ജോലിചെയ്യുന്ന ചെറുപ്പക്കാര്‍ പരിമിതമായ സാഹചര്യത്തില്‍ നിന്നു അഞ്ചര മാസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അവരവരുടെ ജോലികള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. തിരുമാറാടിയിലും, കൊല്ലപ്പള്ളിയിലും പാലായിലും ആയിരുന്നു ആത്മഗീത ചിത്രീകരിച്ചത്. മാണി.സി.കാപ്പന്‍ എം.എല്‍.എയും പ്രിവ്യൂ ഷോയില്‍ പങ്കെടുത്തു.

Intro:Body:പാലാ കൊല്ലപ്പള്ളി മേഖലയിലെ കലാരംഗത്തുള്ള ഒരുസംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഷോര്‍ട് ഫിലിം യൂട്യൂബ് റിലീസിംഗിനൊരുങ്ങുന്നു. ആത്മഗീത എന്ന പേരിലാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന സിനിമ തയാറാക്കിയിരിക്കുന്നത്. സിനിമയുടെ പ്രവ്യൂ ഷോ കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു.

കൊല്ലപ്പള്ളിയിലെ കലാപ്രവര്‍ത്തകരും സിനിമ പ്രേമികളും ആയ കുറച്ചു ചെറുപ്പക്കാര്‍ ഒത്ത് ചേര്‍ന്നപ്പോള്‍ തോന്നിയ ആശയമാണ് ആത്മഗീത എന്ന സിനിമ. തങ്ങളുടെ കഴിവുകള്‍ ചേര്‍ത്തുവച്ച്, വളരെ കുറഞ്ഞ ചിലവില്‍ ഒരു സിനിമ നിര്‍മ്മിക്കുക എന്ന ആഗ്രഹമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ സിനിമയ്ക്ക് പിന്നില്‍.

വ്യത്യസ്തങ്ങളായ ജോലിചെയ്യുന്ന സംഘം പരിമിതമായ സാഹചര്യത്തില്‍ നിന്നു അഞ്ചര മാസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അവരവരുടെ ജോലികള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. തിരുമാറാടിയിലും, കൊല്ലപ്പള്ളിയിലും, പാലായിലും ആയിരുന്നു ആത്മഗീത ചിത്രീകരിച്ചത്.

ഭഗവത് ഗീതയെ അടിസ്ഥാനമാക്കി മനുഷ്യനും അവന്റെ ആത്മാവും തമ്മിലുള്ള ഒരു സംവാദം ആണ് ഏറെ ശ്രദ്ധേയമാകുന്നത്. മനുഷ്യന്റെ ഉള്ളില്‍ വസിക്കുന്ന ഈശ്വരനെ തിരിച്ചറിയുക എന്ന പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന 'ആത്മഗീത 'മനോഹരമായ ഒരു പ്രണയത്തിലൂടെയാണ് കടന്നു പോകുന്നത്. ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്

മാണി സി കാപ്പന്‍ എംഎല്‍എ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം,
ബിന്ദു ബിനു, ബാബു കുട്ട്യാത്തു, ലയണ്‍സ് ക്ലബ് സെക്രട്ടറി ജോണി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജ്യോതിഷ് തുടങ്ങിയവര്‍ പ്രവ്യൂ ഷോയില്‍ പങ്കെടുത്തു.Conclusion:
Last Updated : Oct 30, 2019, 7:03 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.