കോട്ടയം: കൂത്താട്ടുകുളം രാമപുരം റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഇടിച്ച് എം.ജി യൂണിവേഴ്‌സിറ്റി ജീവനക്കാരൻ മരിച്ചു. എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷാ ഭവൻ ഉദ്യോഗസ്ഥനായ വെളിയന്നുർ സ്വദേശി പി. ജയചന്ദ്രൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് താമരക്കാട് പള്ളിക്ക് സമീപമായിരുന്നു അപകടം. രാമപുരത്ത് നിന്ന് താമരക്കാട് വഴി വീട്ടിലേക്ക് പോവുകയായിരുന്നു ജയചന്ദ്രൻ . അമനകര ഭാഗത്തേക്ക് വരികയായിരുന്നു എതിരെ വന്ന കാർ .
അപകടത്തെത്തുടർന്ന് ജയചന്ദ്രനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല .