ETV Bharat / state

ഹാർഡ്‌വെയർ സ്ഥാപനത്തിൽ നിന്നും അലൂമിനിയം പൈപ്പുകൾ മോഷ്‌ടിച്ച് വിറ്റു; പ്രതികൾ അറസ്റ്റിൽ - സംക്രാന്തിയിൽ കടയിൽ മോഷണം

സംക്രാന്ത്രിയിൽ പുതുതായി തുടങ്ങിയ ഹാർഡ്‌വെയർ സ്ഥാപനത്തിൽ നിന്നാണ് പ്രതികൾ അലൂമിനിയം പൈപ്പുകൾ മോഷ്‌ടിച്ച് വിൽപന നടത്തിയത്.

aluminum pipes theft  theft at hardware store in kottayam  അലൂമിനിയം പൈപ്പുകൾ മോഷ്‌ടിച്ച് വിറ്റു  ഹാർഡ്‌വെയർ സ്ഥാപനത്തിൽ മോഷണം  കോട്ടയം മോഷണം  സംക്രാന്തിയിൽ കടയിൽ മോഷണം  അലൂമിനിയം പൈപ്പുകൾ മോഷ്‌ടിച്ച് വിൽപന
ഹാർഡ്‌വെയർ സ്ഥാപനത്തിൽ നിന്നും അലൂമിനിയം പൈപ്പുകൾ മോഷ്‌ടിച്ച് വിറ്റു; പ്രതികൾ അറസ്റ്റിൽ
author img

By

Published : Sep 15, 2022, 8:22 PM IST

കോട്ടയം: സംക്രാന്തിയിലെ കടയിൽ നിന്നും അലൂമിനിയം പൈപ്പുകൾ മോഷ്‌ടിച്ച് വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. തിരുവനന്തപുരം വിതുര എലികോണം കരയിൽ ഉഷസ് ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), വിതുര മേമല കമല നിവാസിൽ അഖിൽ (18), ഇയാളുടെ ഇരട്ട സഹോദരൻ അനൂപ് (18) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ദിവസം എമിൽ ജോസ് എന്നയാൾ സംക്രാന്തിയിൽ പുതുതായി തുടങ്ങിയ ഹാർഡ്‌വെയർ സ്ഥാപനത്തിൽ ഡിസൈൻ വർക്കിനായി സൂക്ഷിച്ചിരുന്ന അലൂമിനിയം പൈപ്പുകൾ പ്രതികൾ മോഷ്‌ടിക്കുകയായിരുന്നു. 25,000 രൂപ വിലമതിക്കുന്ന 35 അലൂമിനിയം സ്ക്വയർ പൈപ്പുകൾ ആണ് മോഷ്‌ടിച്ചത്. തുടർന്ന് ഇവർ അലൂമിനിയം പൈപ്പുകൾ ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റു.

ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗർ ഭാഗത്തുള്ള ബാറിൽ നിന്നുമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.