ETV Bharat / state

ആലപ്പി രംഗനാഥ് അന്തരിച്ചു

കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവേയാണ് അന്ത്യം. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ്.

alappy renganath  Music director and lyricist Alleppey Ranganath has passes away  ആലപ്പി രംഗനാഥ് അന്തരിച്ചു
ആലപ്പി രംഗനാഥ് അന്തരിച്ചു
author img

By

Published : Jan 16, 2022, 11:00 PM IST

കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവേയാണ് അന്ത്യം.

1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. നിരവധി അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രോതാക്കൾക്ക് സുപരിചതനായിരുന്നു അദ്ദേഹം. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ്. സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി 2000ത്തിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ALSO READ:കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്‍റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ, ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.