കോട്ടയം: ആന്ധ്രയിൽ നിന്ന് ജയ അരി കൂടുതൽ എത്തുന്നതോടെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിയുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. ഈ ഇടപെടലിന്‍റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും അരി വരവ് കൂടുന്നതോടെ പ്രതിസന്ധി കുറയുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
നെല്ല് സംഭരണത്തിന് പുതിയ സംവിധാനങ്ങൾ സർക്കാർ കൊണ്ടുവരും. സൈലോകൾ നിർമിച്ച് നെല്ല് സംഭരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ മില്ലുകൾ തുടങ്ങാന്‍ ശ്രമമുണ്ടെന്നും പത്ത് ദിവസത്തിനുള്ളിൽ കേരളത്തിൽ 100 കേന്ദ്രങ്ങളിൽ പച്ച തേങ്ങ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിന്‍റെ ഗ്രീൻ പ്രസ് എന്ന ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കൃഷി മന്ത്രി.