കോട്ടയം: നീണ്ട ഇടവേളയ്ക്കു ശേഷം പാലാ നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതോടെ നഗരസഭ ഇവര്‍ക്കായി പുനരധിവാസ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു. ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലുമാണ് ഇക്കാര്യം അറിയിച്ചത്. നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രത്തില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ യാചകരെ അവിടേക്ക് എത്തിച്ചിരുന്നില്ല. പുനരധിവാസ കേന്ദ്രത്തില്‍ എല്ലാവരും കൊവിഡ് മുക്തരായതോടെയാണ് യാചകരെ വീണ്ടും എത്തിക്കുന്നത്. പുതുതായി നഗരത്തിലെത്തിയ യാചകരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് പാലാ മരിയ സദനത്തിലുള്ള യാചക പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. അടുത്ത ദിവസങ്ങളിലും നഗരത്തില്‍ പരിശോധന നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
കോട്ടയം നഗരത്തില്‍ യാചക പുനരധിവാസം പുനരാരംഭിച്ചു
താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന യാചക പുനരധിവാസം കോട്ടയം നഗരത്തില്‍ വീണ്ടും ആരംഭിച്ചു. പുനരധിവാസകേന്ദ്രത്തില്‍ കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നതിനാലാണ് പുനരധിവാസം നിര്‍ത്തിവെച്ചത്