ETV Bharat / state

ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടാക്കുന്നത് അപലപനീയമെന്ന് അഡ്വ.ബിജു ഉമ്മൻ - Advocate Biju Oommen

ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളെ തടയില്ലെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം സമര മുറയാക്കുന്നത് ക്രൈസ്തവ സാക്ഷ്യത്തിന് വിരുദ്ധവും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് അഡ്വ.ബിജു ഉമ്മൻ

ഓര്‍ത്തഡോക്‌സ് സഭ  Advocate Biju Oommen  അഡ്വ ബിജു ഉമ്മൻ
ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടാക്കുന്നത് അപലപനീയമെന്ന് അഡ്വ.ബിജു ഉമ്മൻ
author img

By

Published : Dec 13, 2020, 9:09 PM IST

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളെ തടയില്ലെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം സമര മുറയാക്കുന്നത് ക്രൈസ്തവ സാക്ഷ്യത്തിന് വിരുദ്ധവും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.

ഒരേസമയം സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ആവശ്യപ്പെടുകയും അക്രമ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. നിയമം അനുസരിക്കാന്‍ തയ്യാറായാല്‍ സമാധാനം സംജാതമാകും. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന ആസൂത്രിത പ്രചരണത്തിന്‍റെ മറവില്‍ പള്ളികള്‍ കൈയ്യേറുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനോടകം മറനീക്കി പുറത്തുവന്നു കഴിഞ്ഞു. പള്ളി പിടുത്തത്തിനും ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കുന്നതിനുമുള്ള നടപടിയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്‍റെ പരമോന്നത നീതിപീഠത്തില്‍ നിന്നുള്ള വിധി രാജ്യത്തിന്‍റെ നിയമമാണെന്നും അദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.