കോട്ടയം: ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌ഐ തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാൾ രക്ഷപെട്ടു. മരിച്ച ശശിധരന്റെ അയൽവാസി സിജുവാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. ഇന്നലെ രാത്രയോടെയാണ് സംഭവം. സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ ചെമ്മനംവരെ ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ സമീപത്തെ വീടുകളിലെത്തി സഹായം ചോദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇവിടെ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പനംപാലത്ത് ഒരു വീട്ടിലെത്തിയും ഇയാൾ സഹായം ചോദിച്ചതായി വിവരമുണ്ട്. തെളിവുകളുടെ അഭാവം മൂലം സിജുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ഇന്നലെ പുലർച്ചെയാണ് ശശിധരനെ വീടിനു സമീപം വഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിലിരിക്കെ രക്ഷപെട്ട സിജുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.