കോട്ടയം : എംസി റോഡിൽ മോനിപ്പള്ളിയിൽ വാഹനാപകടം. കാറും ടോറസും കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ 5.30നാണ് അപകടം ഉണ്ടായത്.
നെടുമ്പാശ്ശേരി എയർപോർട്ടിൽ സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങിയ പന്തളം സ്വദേശികളാണ് മരിച്ചത്. പറന്തൽ തൊട്ടിലുവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ശ്രീജിത്ത് (33), പറന്തൽ കലതിവിളയിൽ മനോജ് (33) എന്നിവരാണ് മരിച്ചത്. ടോറസ് ഡ്രൈവർ സോമനെ (35) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ALSO READ: രണ്ടര വയസുകാരിക്ക് മര്‍ദനം: കുടുംബത്തോടൊപ്പം താമസിച്ചയാള്‍ മുങ്ങി, കുട്ടിയുടെ നില അതീവ ഗുരുതരം