കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് 75 പവനോളം വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാലയും വെള്ളിക്കുടവും കാണാനില്ലെന്ന് പരാതി. വിഗ്രഹത്തിൽ ചാർത്തുന്ന 200ഓളം രുദ്രാഷ മുത്തുകൾ അടങ്ങിയ മാലയാണ് കാണാതായത്. ഓരോ മുത്തും മൂന്ന് ഗ്രാം വീതം സ്വർണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്നാണ് കരുതുന്നത്.
Also Read: കരിപ്പൂർ വിമാനത്താവളത്തിൽ 1.22 കോടിയുടെ സ്വർണം പിടികൂടി
കാണാതായ വെള്ളിക്കുടം ക്ഷേത്രത്തിൽ നിത്യ പൂജയ്‌ക്ക് ഉപയോഗിക്കുന്നതാണ്. പുതിയ മേൽശാന്തി ചുമതലയേൽക്കുന്നതുമായി ബന്ധപ്പെട്ട് പൂജാകാര്യങ്ങളിൽ ഉപയോഗിക്കുന്ന സാമഗ്രികളുടെ കണക്കെടുത്തപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു.