കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയർമാൻ കെ എം മാണിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കി കേരള യൂത്ത് ഫ്രണ്ട് (എം) 49-ാം വാര്‍ഷിക ദിനം ആചരിച്ചു.
യൂത്ത് ഫ്രണ്ടിന്‍റെ 49-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 49 വീൽ ചെയറുകൾ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നല്‍കിയാണ് കേരള യൂത്ത് ഫ്രണ്ട് എം മാതൃകയായത്.
ജോസ് കെ മാണി വീൽ ചെയറുകൾ ആശുപത്രി വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടർ കെ ജയകുമാറിന് കൈമാറി. വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് വീൽ ചെയറുകൾ നൽകിയത്. കരുണയുടെ രാഷ്ട്രീയമായിരുന്നു കെ എം മാണിയുടേതെന്ന് ജോസ് കെ മാണി പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം പ്രസിഡന്‍റ് രാജേഷ് വാളിപ്ളാക്കൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നിയുക്ത എംപി തോമസ് ചാഴിക്കാടന്‍, സണ്ണി തെക്കേടം, സജി മഞ്ഞകടമ്പിൻ, പി യു നവ ജീവൻ തോമസ്, രഞ്ജൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.