ETV Bharat / state

കൊല്ലത്ത് ആശങ്ക; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 436 പേർക്ക്

ജില്ലയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ നിരക്കാണിത്.

author img

By

Published : Sep 20, 2020, 10:02 AM IST

കൊല്ലത്ത് 436 പേർക്ക് കൊവിഡ്  കൊല്ലത്ത് കൊവിഡ് രോഗികൾ കൂടുന്നു  436 പേർക്ക് കൂടി കൊല്ലത്ത് കൊവിഡ്  436 people tested covid positive in kollam  436 covid cases in kollam  kollam covid cases raises
കൊല്ലത്ത് 436 പേർക്ക് കൊവിഡ്

കൊല്ലം: ജില്ലയിൽ ആശങ്ക പരത്തി കൊവിഡ് വ്യാപനം കുതിക്കുന്നു. ഇന്നലെ 436 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരു ദിവസം പോസിറ്റീവായ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആറ് ആരോഗ്യപ്രവർത്തകർക്ക് അടക്കം 395 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.

ആലപ്പാട് അഴീക്കൽ, കുഴിത്തുറ, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത്, കുലശേഖരപുരം കടത്തൂർ, കൊല്ലം അയത്തിൽ, കാവനാട് കന്നിമേൽച്ചേരി, തങ്കശേരി, തൃക്കടവൂർ കുരീപ്പുഴ, മങ്ങാട് ഐശ്വര്യ നഗർ, തലവൂർ പിടവൂർ, തൃക്കോവിൽവട്ടം, തേവലക്കര കോയിവിള, വിളക്കുടി കുന്നിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 243 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,​775 ആയി. ഈ മാസം 15ന് മരിച്ച തിരുമുല്ലവാരം സ്വദേശി പരമേശ്വരൻ (77), 16ന് മരിച്ച ചവറ സ്വദേശി സദാനന്ദൻ (89), പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.