കോട്ടയം: റബര്‍ റോളര്‍ മോഷ്‌ടിച്ചു വിറ്റ സംഭവത്തില്‍ നാല് യുവാക്കളെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശികളായ മൂന്നു പേരും കളത്തൂക്കടവ് സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. സുബിന്‍ സെബാസ്റ്റ്യന്‍, ജോസ്‌മോന്‍ മാത്യു, അമല്‍ ജോര്‍ജ്ജ്, അലന്‍ ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്. പുരയിടത്തലുണ്ടായിരുന്ന റോളര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും മെഷീന്‍ കണ്ടെത്തുകയും തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.
റബര്‍ റോളര്‍ മോഷ്‌ടിച്ചു വിറ്റ നാല് പേർ അറസ്റ്റിൽ - കേട്ടയം മോഷണങ്ങൾ
തോട്ടത്തിലിരുന്ന റബർ റോളർ മെഷീനാണ് പ്രതികൾ മോഷ്‌ടിച്ച് ആക്രിക്കടയിൽ വിറ്റത്.