കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് അടക്കം 14 ജീവനക്കാര്‍ക്ക് കൊവിഡ്. ഇതില്‍ രണ്ട് ഡോക്ടർമാരും, നഴ്‌സുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളജ് സൂപ്രണ്ടും, ഹൃദയ ശസ്ത്രക്രിയ വിഭാഗം (കാർഡിയോ തൊറാസിക്) മേധാവിയുമായ ഡോ. ടി.കെ ജയകുമാറിന് രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ മോണോ ക്ലോണൽ ആന്‍റിബയോട്ടിക് കുത്തിവയ്‌പ്പ് നല്‍കി.
ALSO READ:കൊവിഡ് അവലോകന യോഗം ഇന്ന് ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും
സ്വകാര്യ ആശുപത്രികളിൽ 65,000 രൂപയോളം വിലവരുന്ന ഈ ആന്‍റിബയോടിക് സർക്കാർ ആശുപത്രികളിൽ കാര്യമായി ലഭിക്കാറില്ല. രണ്ടാം ഘട്ടത്തിലും കൊവിഡ് പിടിപെടുന്ന നിർദ്ധനരായ രോഗികൾക്കും ഈ പ്രതിരോധമരുന്ന് നൽകാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ ബൈപാസ്, വാൽവ് മാറ്റി വയ്ക്കൽ എന്നീ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാനും സാധ്യതയുണ്ട്.