കോട്ടയം: പുതുതായി രോഗം സ്ഥിരികരിച്ച 12 പേര്‍ വൈറസ് മുക്തരായി മടങ്ങി. ഇതോടെ ചികിത്സയിലുള്ളത് ഒരു ഇടുക്കി സ്വദേശിയുൾപ്പെടെ 6 പേരാണ്. ജില്ലയിൽ നിന്ന് പരിശോധനക്കയച്ചതിൽ 34 സാമ്പിളുകളുടെ ഫലവും നെഗറ്റീവായിരുന്നു. അതിൽ ചികിത്സയിലുണ്ടായിരുന്ന 12 പേരും ഉൾപ്പെടും. പുതുതായി 82 സാമ്പിളുകളാണ് ജില്ലയിൽ നിന്നും പരിശോധനക്കയച്ചത്. രോഗികളുമായി സമ്പർക്കത്തിലുൾപ്പെട്ടവരുൾപ്പെടെ 21 പേരെ ഗാർഹിക നിരീക്ഷണത്തിലാക്കി. ഇതോടെ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ എണ്ണം 1711 ആയി. 538 പേരെ പ്രൈമറി കോണ്ടാക്ടുകളിലും, 536 പേരെ സെക്കന്‍ററി കോണ്ടാക്ടിലുമുൾപ്പെടുത്തിയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ ജില്ലയിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ആശുപത്രിയിൽ ചികിത്സയിലുള്ള ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു.