കൊല്ലം: സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരെയും അപകീർത്തിപെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത യൂട്യൂബറെ കൊല്ലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമൻകുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചുവിനെയാണ് പിടികൂടിയത്. വിവാദമായ മോഡിഫിക്കേഷൻ കേസിൽ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ.
റിച്ചാർഡ് തന്‍റെ ഫേസ് ബുക്ക് അക്കൗഡിലൂടെയാണ് മോശമായ രീതിയിൽ പൊലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. നാല് മിനിറ്റും 11 സെക്കൻഡുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ALSO READ:ചെറിയ ആശ്വാസം: ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് ഉപാധികളോടെ ജാമ്യം
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തു. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി റിച്ചാർഡിന്‍റെ മൊബൈൽഫോണും പെൻഡ്രൈവും ഫോറൻസിക് ലാബിലേക്ക് അയക്കും.
സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം, അസഭ്യവർഷം, തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐ.പി.സി. 153,294 ബി, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം ഈ ദൃശ്യങ്ങൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്‌ത എറണാകുളം സ്വദേശിയും പൊലീസ് നിരീക്ഷണത്തിലാണ്.