കൊല്ലം: ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന് നേരെ കരിങ്കൊടി കാണിച്ചു. കൊട്ടാരക്കര യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊട്ടാരക്കരയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച സപ്ലൈകോ പീപ്പിൾസ് ബസാറിന്‍റെ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ നിന്നും ഒരു ലക്ഷം കിലോ ഭക്ഷ്യധാന്യങ്ങൾ നഷ്‌ടമായതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ഭക്ഷ്യധാന്യങ്ങൾ കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടിയെടുക്കുമെന്നും കരിങ്കൊടി കാണിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി.തിലോത്തമന് നേരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ നിന്നും ഒരു ലക്ഷം കിലോ ഭക്ഷ്യധാന്യങ്ങൾ നഷ്‌ടമായതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്