ETV Bharat / state

കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു - കൊവിഡ് മരണം വാര്‍ത്ത

കൊല്ലം ഇളമ്പൽ താന്നിത്തടം സ്വദേശി അനിൽ ഭാസ്‌കർ (36 ) ആണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

covid death news  covid update news  കൊവിഡ് മരണം വാര്‍ത്ത  കൊവിഡ് അപ്പ്‌ഡേറ്റ് വാര്‍ത്ത
കൊവിഡ് മരണം
author img

By

Published : May 12, 2021, 5:25 PM IST

കൊല്ലം: കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു. ഇളമ്പൽ താന്നിത്തടം സ്വദേശി അനിൽ ഭാസ്‌കർ (36 ) ആണ് മരിച്ചത്.

ഇളമ്പൽ മരങ്ങാട് താന്നിത്തടത്തിൽ, രഘുനാഥ പിള്ള കൊവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെ സഹപ്രവർത്തകർക്കൊപ്പം സംസ്‌കരിച്ചു മടങ്ങിയ ശേഷമാണ് അനിലിന്‍റെ മരണം. വീട്ടിലെത്തിയ അനിൽ വസ്‌ത്രം മാറി കുളിക്കാൻ പോകവെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.