കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോൾ (34) ആണ് മരിച്ചത്. ബന്ധുവായ കുമ്പളം സ്വദേശി ആഷിഖാണ് ജോണ് പോളിനെ കുത്തിയത്.
ALSO READ: മന്‍സൂര്‍ വധം : പ്രതികള്‍ 12, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോൺ പോളിന് കുത്തേറ്റത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോൺ പോളിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ആഷിഖിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ALSO READ: 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പൊലീസ്, രോഷവുമായി നാട്ടുകാർ