ETV Bharat / state

കൊല്ലത്ത് പെയിന്‍റിംഗിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു - വൈദ്യുതാഘാതം

പെയിന്‍റിംഗിനിടെ ഫ്ലക്സ് ബോർഡ് മാറ്റിവയ്ക്കുമ്പോഴാണ് ബോർഡിന്‍റെ ഒരു ഭാഗം പതിനൊന്ന് കെ.വി വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റത്.

യുവാവ് മരിച്ചു
കൊല്ലത്ത് പെയിന്‍റിംഗിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
author img

By

Published : Oct 22, 2020, 12:00 PM IST

കൊല്ലം:കൊട്ടാരക്കര പുത്തൂരിൽ ട്യൂട്ടോറിയൽ കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പെയിന്‍റിംഗ് ജോലിയ്ക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം. പുത്തൂർ കാരിയ്ക്കൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊട്ടാരക്കര കുറുമ്പാലൂർ സ്വദേശി ശ്രീകുമാറാണ്(ബിജു- 42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് ഷോക്കേറ്റെങ്കിലും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പെയിന്‍റിംഗിനിടെ ഫ്ലക്സ് ബോർഡ് മാറ്റിവയ്ക്കുമ്പോഴാണ് ബോർഡിന്‍റെ ഒരു ഭാഗം പതിനൊന്ന് കെ.വി വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റത്. നാലുപേർ ഒന്നിച്ചാണ് പെയിന്‍റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നത്. പുത്തൂർ പൊലീസ് കേസെടുത്തു. അഞ്ജുവാണ് ശ്രീകുമാറിന്‍റെ ഭാര്യ. മക്കൾ: മഹാലക്ഷ്മി, നിഖിത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.