കൊല്ലം: ലോകത്തെ ഏറ്റവും വലിയ ചക്കയായി ഗിന്നസ് റെക്കോഡില്‍ ഇടം നേടാന്‍ പോവുകയാണ് കൊല്ലം അഞ്ചൽ ഇടമുളക്കലില്‍ വിളഞ്ഞ തേൻ വരിക്ക. 51.5 കിലോഗ്രാം തൂക്കവും 97സെന്‍റിമീറ്റർ നീളവുമുള്ള ചക്ക നെടുവിള പുത്തൻവീട്ടിലെ ജോൺകുട്ടിയുടെ പുരയിടത്തിലാണ് വിളഞ്ഞത്.
2016ൽ പൂനെയില്‍ വിളഞ്ഞ 42.73 കിലോഗ്രാം തൂക്കവും 57.15 സെന്‍റിമീറ്റർ നീളവുമുള്ള ചക്കയാണ് നിലവില്‍ ലോക റെക്കോഡില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇത് പരിശോധിച്ച ജോണ്‍കുട്ടി ഗിന്നസ്- ലിംക റെക്കോഡ് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
നേരത്തേ കൃഷി ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ലോക റെക്കോഡില്‍ ഇടംപിടിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഗിന്നസ് അധികാരികള്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ജോണ്‍കുട്ടി.