ETV Bharat / state

യുവതിയെ കുത്തിക്കൊന്ന സംഭവം; കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്

കൊലപാതകം ആസൂത്രിതമാണോ എന്ന് അന്വേഷിക്കാനും കൂടുതൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനുമാണ് പൊലീസ് നടപടി.

custody  woman  യുവതിയെ കുത്തിക്കൊന്ന സംഭവം  കസ്റ്റഡി  പൊലീസ്  കൊല്ലം  മലിനജലം
യുവതിയെ കുത്തിക്കൊന്ന സംഭവം; കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്
author img

By

Published : Nov 6, 2020, 9:58 AM IST

കൊല്ലം: വീടിനു മുന്നിലേക്ക് മലിനജലം ഒഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ്. കൊലപാതകം ആസൂത്രിതമാണോ എന്ന് അന്വേഷിക്കാനും കൂടുതൽ ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനുമാണ് പൊലീസ് നടപടി. മുഖ്യപ്രതി ഉളിയക്കോവിൽ സ്വദേശി ഉമേഷ് ബാബു, ഭാര്യ ശകുന്തള, മകൾ സൗമ്യ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിച്ചത്.

ഇവരുടെ അയൽവാസിയായ അഭിരാമിയാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ഉമേഷ് ബാബുവിനെ കൊലപാതകത്തിന് സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശകുന്തളയേയും മകൾ സൗമ്യയേയും അറസ്റ്റ് ചെയ്‌തത്. അഭിരാമിയുടെ അമ്മ ലീനയെ കൊലപ്പെടുത്താൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പിടിച്ചു നിർത്തുകയും ചെയ്‌തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. നെഞ്ചിനും കൈക്കും കുത്തേറ്റ അമ്മ ലീനയെ കഴിഞ്ഞ ദിവസം ആണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.