ETV Bharat / state

വിസ്‌മയയുടെ മരണം ; കിരണ്‍ പൊലീസ് പിടിയിൽ - വിസ്‌മയ കൊല്ലം വാർത്ത

സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് വിസ്‌മയയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

kollam woman hanged to death  vismaya kollam  vismaya kiran  kollam kiran arrested  ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു  വിസ്‌മയ കൊല്ലം വാർത്ത  വിസ്മയ കിരൺ വാർത്ത
പൊലീസ് പിടിയിലായ കിരൺ
author img

By

Published : Jun 21, 2021, 10:15 PM IST

കൊല്ലം : ശാസ്‌താംകോട്ടയ്ക്ക് സമീപം യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടർ കൂടിയായ കിരണിനെയാണ് പിടികൂടിയത്. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്.

കൂടുതൽ വായനയ്ക്ക്: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ (24) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് വിസ്‌മയയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു വിസ്‌മയയുടെയും കിരണിന്‍റെയും വിവാഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.