കൊല്ലം : കൊല്ലം കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ യുവതി പൊലീസ് പിടിയിൽ. ഊഴായികോട് കല്ലുവാതുക്കൽ പേഴുവിള വീട്ടിൽ രേഷ്‌മ (22)യാണ് അറസ്റ്റിലായത്. ഡി.എൻ.എ പരിശോധനയിൽ കുഞ്ഞ് രേഷ്‌മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.
READ MORE: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ജനുവരി അഞ്ചിനാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി.
READ MORE: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി ; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ
എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ കുട്ടി എസ്എടി ആശുപത്രിയിൽ മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്‌മ പിടിയിലാകുന്നത്.