കൊല്ലം: സംസ്ഥാനത്ത് പുതുതായി 10 ലക്ഷം കുടുംബങ്ങള്‍ക്ക് ജലവിതരണ കണക്ഷന്‍ നല്‍കുമെന്ന് മന്ത്രി കെ. കൃഷണന്‍കുട്ടി. 'ദാഹനീര്‍ ചാത്തന്നൂര്‍' പദ്ധതിയുടെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തിലെ ജലവിതരണ ശൃംഖലയുടെ വിപുലീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10,000 ലിറ്ററും മറ്റുള്ളവര്‍ക്ക് 3,000 ലിറ്ററും കുടിവെള്ളം സൗജന്യമായി ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണ്. ഓരോ ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ എത്രമാത്രം ശാസ്ത്രീയമായി ജലസേചനം നടത്തിയെന്ന് പറയാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
കൃത്യവും ശാസ്ത്രീയവുമായ ജലസേചനത്തിലൂടെ കാര്‍ഷിക വൃത്തി സാധ്യമാവുമെന്നും ഓരോ കുടുംബത്തിനും വരുമാനം ലഭ്യമാവുന്ന തരത്തിലേക്ക് കൃഷിയെ മാറ്റിയെടുക്കാമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം എല്ലാവരുടെയും അവകാശമാണ്. ശുദ്ധജലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.