ETV Bharat / state

മാലിന്യ നിർമ്മാർജന യജ്ഞം ; കുണ്ടറ പേരയം പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു - സന്നദ്ധ സേന

വരും ദിവസങ്ങളിൽ പഞ്ചായത്ത് പ്രദേശത്തെ വീടുകളുടെ പരിസര പ്രദേശങ്ങള്‍ ശുചീകരിക്കും.

മാലിന്യ നിർമ്മാർജ്ജന യജ്ഞം  Waste disposal campaign  Kundara  കുണ്ടറ  ശുചീകരണം  ഹരിത കർമ്മ സേന  സന്നദ്ധ സേന  Cleaning
മാലിന്യ നിർമ്മാർജ്ജന യജ്ഞം; കുണ്ടറ പേരയം പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു
author img

By

Published : Apr 24, 2021, 6:16 PM IST

കൊല്ലം: മാലിന്യ നിർമ്മാർജന യജ്ഞത്തിന്‍റെ ഭാഗമായി കുണ്ടറ മണ്ഡലത്തിലെ പേരയം പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മാലിന്യ നിർമ്മാർജനത്തിന്‍റെ പഞ്ചായത്തുതല ഉദ്ഘാടനം പേരയം പബ്ലിക് മാർക്കറ്റിൽ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര നിർവഹിച്ചു.

മാലിന്യ നിർമ്മാർജ്ജന യജ്ഞം; കുണ്ടറ പേരയം പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു

അങ്കണവാടികൾ, പൊതുനിരത്തുകൾ, സ്കൂളുകൾ, വില്ലേജ് ഓഫീസ്, പബ്ലിക് മാർക്കറ്റ് എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, സന്നദ്ധ സേനാംഗങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

വരും ദിനങ്ങളിൽ പഞ്ചായത്ത് പ്രദേശത്തെ വീടുകളും പരിസരവും ജനങ്ങളുടെ നേതൃത്വത്തിൽ ശുചീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.