ETV Bharat / state

കൊട്ടാരക്കരയിൽ മാലിന്യ ശേഖരണികൾ തുറക്കാത്തത് ജനജീവിതം ദുസഹമാക്കുന്നു - waste managment

മാലിന്യ ശേഖരണികൾ തുറക്കാത്തതും മാലിന്യം വഴിയരികിൽ നിക്ഷേപിക്കുന്നതിനാൽ പ്രദേശത്ത് തെരുവ് നായ ശല്യമാകുന്നതുമാണ് ജനജീവിതം ദുസഹമാക്കുന്നത്

കൊട്ടാരക്കര  കൊട്ടാരക്കര വേസ്റ്റ് മാനേജ്‌മെന്‍റ്  മാലിന്യ ശേഖരണികൾ ജനജീവിതം ദുസഹമാക്കുന്നു  തെരുവ് നായ്‌ ശല്യവും രൂക്ഷമാകുന്നു  മീറ്റിരിയൽ കളക്ഷൻ സെന്‍ററുകൾ  Kottarakkara  Kottarakkara waste management  waste managment  stray dog issues at kottarakara
കൊട്ടാരക്കരയിൽ മാലിന്യ ശേഖരണികൾ ജനജീവിതം ദുസഹമാക്കുന്നു
author img

By

Published : Dec 27, 2020, 4:46 PM IST

Updated : Dec 27, 2020, 5:08 PM IST

കൊല്ലം: കൊട്ടാരക്കര നഗരസഭയുടെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ ശേഖരണി തുറക്കാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. മാലിന്യം വഴിയരികിൽ നിക്ഷേപിക്കുന്നതിനാൽ പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്. കൊട്ടാരക്കര നഗരസഭയുടെ കഴിഞ്ഞ ഭരണ സമതി ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച മീറ്റിരിയൽ കളക്ഷൻ സെന്‍ററുകളാണ് നോക്ക് കുത്തികളായത്. ഇവ തുറന്നു പ്രവർത്തിക്കാത്തതിനാൽ സെന്‍ററിന്‍റെ മുന്നിൽ മാലിന്യങ്ങൾ കെട്ടികിടന്ന് വഴിനടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

കൊട്ടാരക്കരയിൽ മാലിന്യ ശേഖരണികൾ തുറക്കുന്നില്ല

മാലിന്യങ്ങൾ കുന്നുകൂടിയ വിവരം നിരവധി തവണ നഗരസഭയിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൊട്ടാരക്കര നഗരസഭയിൽ സ്ഥാപിച്ചിരിക്കുന്ന പതിമൂന്ന് മാലിന്യ ശേഖരണിയും തുറന്ന് പ്രവർത്തിക്കുന്നില്ല. കൊല്ലം തിരുമംഗലം ദേശീയ പാതയ്ക്ക് സമീപം കോട്ടപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന കളക്ഷൻ സെന്‍ററിന്‍റെ മുന്നിൽ അഴുകിയ വസ്‌തുക്കൾ അഞ്ചു ദിവസമായി നീക്കം ചെയ്‌തിട്ടില്ല.

സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ആരോഗ്യ ശുചിത്വ ബോധവൽക്കരണ ബോർഡിന്‍റെ മുന്നിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. പകർച്ച വ്യാധികളും തെരുവ് നായ ശല്യവും രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നത് പ്രദേശ വാസികളെ ആശങ്കയിലാക്കുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Dec 27, 2020, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.