ETV Bharat / state

എംകെ മുനീർ സാംസ്‌കാരിക കേരളത്തിന് അപമാനം : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുസ്ലിംലീഗ് നേതാവ് എം കെ മുനീർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Etv Bharatvk sanoj statement about mk muneer  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്  എം കെ മുനീർ സാംസ്‌കാരിക കേരളത്തിന് അപമാനം  മുഖ്യമന്ത്രി പിണറായി വിജയൻ  മുസ്ലിംലീഗ്  മുസ്ലിംലീഗ് നേതാവ് എം കെ മുനീർ  muslim league leader  DYFI State Secretary VK Sanoj  mk muneer  cm pinarayi vijayan
Etv Bharatഎം കെ മുനീർ സാംസ്‌കാരിക കേരളത്തിന് അപമാനം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
author img

By

Published : Aug 2, 2022, 8:11 PM IST

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുസ്ലിംലീഗ് നേതാവ് എം കെ മുനീർ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിന്‍റെ നവോത്ഥാന പൈതൃകത്തെ പിന്നോട്ടുനയിക്കുന്ന പ്രസ്‌താവന പിൻവലിച്ച് മുനീർ മാപ്പ് പറയണമെന്നും കൊല്ലത്ത് ഡിവൈഎഫ്ഐ ജാഥക്കിടെ നടത്തിയ വാർത്താസമ്മേളനത്തിൽ വി കെ സനോജ് ആവശ്യപ്പെട്ടു. മേഖല ലിംഗ സമത്വമെന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധം കൊണ്ടുവരാനാണ് പദ്ധതിയെന്നും പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നുമാണ് കഴിഞ്ഞ ദിവസം മുനീർ പറഞ്ഞത്.

സ്ത്രീപദവി പരിഷ്‌കരണത്തെ മുസ്ലിംലീഗ് അംഗീകരിക്കുന്നില്ലെന്നതിന്‍റെ പ്രകടമായ തെളിവാണിത്. സ്ത്രീവിരുദ്ധത ലീഗ് നേതാക്കളിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്നു. നാടിന്‍റെ നവോത്ഥാന പാരമ്പര്യത്തെ തള്ളിപ്പറയുന്ന ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും വി.കെ.സനോജ് പറഞ്ഞു.

ജാഥ മാനേജർ ചിന്ത ജെറോം, അംഗങ്ങളായ സച്ചിൻ ദേവ് എംഎൽഎ, എം ഷാജർ, ആർ ശ്യാമ, ഗ്രീഷ്‌മ അജയഘോഷ്, ഡിവൈഎഫ്ഐ കൊല്ലം ജില്ലാസെക്രട്ടറി ശ്യാം മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.