കൊല്ലം: കൊല്ലം നിലമേലിൽ മരിച്ച വിസ്‌മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം നിഗമനമെന്ന് കൊല്ലം റൂറൽ എസ്.പി കെ.ബി രവി പറഞ്ഞു. വിസ്‌മയയുടെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും സഹോദരനിൽ നിന്നും മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടുതൽ പഠിച്ച ശേഷമേ അറിയാൻ സാധിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്കായി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും മൊഴി രേഖപ്പെടുത്തുമെന്നും എസ്.പി കൂട്ടിച്ചേർത്തു.
ALSO READ: വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി
വിസ്‌മയയുടെ ഭർത്താവ് കിരണിനെതിരെ ഇപ്പോൾ സ്ത്രീധന നിരോധന നിയമം, സ്ത്രീ പീഡന വകുപ്പുകൾ എന്നിവ ചുമത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും എസ്.പി പറഞ്ഞു. കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകും.
ALSO READ: വിസ്മയയുടെ മരണം; ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല