ETV Bharat / state

കേരളം കാത്തിരുന്ന വിധി: ശിക്ഷയില്‍ ഇളവ് ചോദിച്ച് പ്രതി, കനിയാതെ കോടതി - കിരണ്‍ കുമാറിന് ശിക്ഷ

നിര്‍വികാരനായി പ്രതി കിരണ്‍ കുമാര്‍, വിധി കേള്‍ക്കാൻ വിസ്മയയുടെ പിതാവ് കോടതിയില്‍

vismaya case court  വിസ്‌മയ കേസ്‌  കിരണ്‍ കുമാറിന് ശിക്ഷ  kollam additional sessions court
വിസ്‌മയ കേസ്‌; കിരണ്‍ കുമാറിന് ജീവപര്യന്തം, കോടതി വാദ പ്രതിവാദങ്ങള്‍
author img

By

Published : May 24, 2022, 1:16 PM IST

കൊല്ലം: പ്രതി കിരണ്‍കുമാര്‍ ഭാര്യ വിസ്‌മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന പ്രോസിക്യൂഷന്‍ വാദം ശരി വച്ച് കോടതി. ശിക്ഷ ലഘൂകരിക്കാൻ പ്രതിഭാഗം പരമാവധി ശ്രമിച്ചെങ്കിലും പത്തുവര്‍ഷം ശിക്ഷയാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജ് കെ.എന്‍. സുജിത്ത് വിധിച്ചത്. മാതാപിതാക്കളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് പ്രതി ശിക്ഷയില്‍ ഇളവിന് അപേക്ഷിച്ചത്.

വിസ്‌മയ കേസിലെ വാദ പ്രതിവാദങ്ങള്‍: രാവിലെ 11മണിക്കാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി കേസ് പരിഗണിച്ചത്. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു. കോടതിയില്‍ നിര്‍വികാരതയോടെയാണ് പ്രതി കിരണെത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി കിരണ്‍ കുമാറിനോട് ചോദിച്ചു.

മാതാപിതാക്കള്‍ ഒറ്റയ്ക്കാണ്, കനിയണം: വീട്ടില്‍ വൃദ്ധരായ മാതാപിതാക്കാളാണുള്ളതെന്ന് കിരണ്‍ കോടതിയോട് പറഞ്ഞു. അച്ഛന് സുഖമില്ലാത്തതാണ്. അച്ഛന് ഓര്‍മകുറവുണ്ട്. അമ്മയ്ക്ക് പ്രമേഹവും വാതത്തിന്‍റെയും രോഗമുണ്ട്. താനില്ലെങ്കില്‍ അച്ഛന് അപകടം സംഭവിക്കും. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് താൻ. തന്‍റെ പ്രായം പരിഗണിക്കണം. തെറ്റ് ചെയ്‌തിട്ടില്ലെന്നും കൊലപാതകിയല്ലെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കിരണ്‍ കുമാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

കേസിനുള്ളത് സാമൂഹിക മാനം: വിസ്‌മയ കേസ് വ്യക്തിക്ക് എതിരെയുള്ളതല്ല, സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള മുന്നറിയിപ്പാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യര്‍ഥിച്ചു. മരണത്തിലേക്ക് തള്ളിവിട്ടത് കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കുറ്റകൃത്യം കണ്ടാല്‍ ശിക്ഷിക്കേണ്ട പ്രതി തന്നെയാണ് കുറ്റം ചെയ്‌തിരിക്കുന്നതെന്നും പ്രതിക്ക്‌ പശ്ചാത്താപമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍ രാജ് കോടതിയില്‍ പറഞ്ഞു.

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല: വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും പ്രതിക്ക്‌ ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. കിരണ്‍കുമാര്‍ സ്‌ത്രീധനം എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിന്‍റെ പേരില്‍ വിസ്‌മയെ മര്‍ദിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. റിമാന്‍ഡില്‍ കഴിഞ്ഞ കാലത്ത് കിരണിന്‍റെ നല്ല നടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി കിരണിന് ജാമ്യം നല്‍കിയതെന്നും പ്രതിഭാഗം അഭിഭാഷകൻ പ്രതാപ ചന്ദ്രന്‍ പിള്ള കോടതിയെ അറിയിച്ചു.

ശക്തമായ തെളിവുകള്‍: പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.