കൊല്ലം: ഇതര സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ വൻ വിലക്കയറ്റം. ഓരോ ദിവസവും നിത്യോപയോഗ പച്ചക്കറികളുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ധന ഒരേ സമയം ഉപഭോക്താക്കളേയും കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തുന്നു. കിലോക്ക് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് വിപണി വില 80 രൂപ. പച്ചമുളകിനും കാരറ്റിനും സമാന വില നല്‍കേണ്ട സാഹചര്യമാണുളളത്. അവശ്യ സാധനങ്ങളില്‍ ബീന്‍സിനാണ് ഏറ്റവും കൂടിയ വില, 120 രൂപ. പാവയ്ക്ക്ക്കും കൊടുക്കണം 70 രൂപ. അതേസമയം സവാളക്കും ഉരുളക്കിഴങ്ങിനും കാര്യമായ വില വര്‍ധന ഉണ്ടായിട്ടില്ല. മാത്രമല്ല പൊതുവിപണിയിലെ വിലയുമായി ഹോര്‍ട്ടിക്കോര്‍പ്പ് പച്ചക്കറിയുടെ വിലക്കും വലിയ വ്യത്യാസമില്ല. അടുത്തിടെ നാരങ്ങയുടെ വിലയിലുണ്ടായ വര്‍ധന വിവാഹ പാര്‍ട്ടികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇരുട്ടടിയായിട്ടുണ്ട്. കിലോയക്ക് 150 മുതല്‍ 180 വരെയാണ് നാരങ്ങയുടെ വില.
കൈപൊള്ളിച്ച് പച്ചക്കറി വില; ആശങ്കയില്‍ വ്യാപാരികള്‍
ഓണക്കാലം ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ പുതിയ വിളവ് ഇറക്കിയതോടെ വരും ദിവസങ്ങളില്‍ പച്ചക്കറി വിലയില്‍ ഇനിയും വലിയ വര്‍ധനവുണ്ടാകും
കൊല്ലം: ഇതര സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ വൻ വിലക്കയറ്റം. ഓരോ ദിവസവും നിത്യോപയോഗ പച്ചക്കറികളുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ധന ഒരേ സമയം ഉപഭോക്താക്കളേയും കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തുന്നു. കിലോക്ക് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് വിപണി വില 80 രൂപ. പച്ചമുളകിനും കാരറ്റിനും സമാന വില നല്‍കേണ്ട സാഹചര്യമാണുളളത്. അവശ്യ സാധനങ്ങളില്‍ ബീന്‍സിനാണ് ഏറ്റവും കൂടിയ വില, 120 രൂപ. പാവയ്ക്ക്ക്കും കൊടുക്കണം 70 രൂപ. അതേസമയം സവാളക്കും ഉരുളക്കിഴങ്ങിനും കാര്യമായ വില വര്‍ധന ഉണ്ടായിട്ടില്ല. മാത്രമല്ല പൊതുവിപണിയിലെ വിലയുമായി ഹോര്‍ട്ടിക്കോര്‍പ്പ് പച്ചക്കറിയുടെ വിലക്കും വലിയ വ്യത്യാസമില്ല. അടുത്തിടെ നാരങ്ങയുടെ വിലയിലുണ്ടായ വര്‍ധന വിവാഹ പാര്‍ട്ടികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇരുട്ടടിയായിട്ടുണ്ട്. കിലോയക്ക് 150 മുതല്‍ 180 വരെയാണ് നാരങ്ങയുടെ വില.
അന്യസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ വിലക്കയറ്റം തുടങ്ങി കഴിഞ്ഞു. നിത്യോപയോഗ പച്ചക്കറികളുടെ വിലയില്‍ ഓരോ ദിവസവും ഉണ്ടാകുന്ന വര്‍ദ്ധന ഒരേ സമയം ഉപഭോക്താക്കളേയും കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് വിപണിവില 80 രൂപയാണ്. പച്ചമുളകിനും കാരറ്റിനും സമാന വില നല്‍കേണ്ട സാഹചര്യം. അവശ്യ സാധനങ്ങളില്‍ ബീന്‍സിനാണ് ഏറ്റവും കൂടിയ വില. 120 രൂപ. പാവയ്ക്ക്ക്കും കൊടുക്കണം 70 രൂപ. അതേസമയം സവാളയ്ക്കും ഉരുളക്കിഴങ്ങിനും കാര്യമായ വില വര്‍ദ്ധന ഉണ്ടായിട്ടില്ല. മാത്രമല്ല പൊതുവിപണിയിലെ വിലയുമായി ഹോര്‍ട്ടിക്കോര്‍പ്പ് പച്ചക്കറിയുടെ വിലയ്ക്കും മാറ്റമില്ല. നാരങ്ങ വിലയില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധന വിവാഹപ്പാര്‍ട്ടിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇരുട്ടടിയായി. കിലോയക്ക് 150 മുതല്‍ 180 വരെയാണ് വില.
ഓണക്കാലം ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ പുതിയ വിളവ് ഇറക്കിയതോടെ വരും ദിവസങ്ങളില്‍ പച്ചക്കറി വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകും. റാംസാന്‍ കാലത്ത് പഴവര്‍ഗങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധനയാണ് കാണുന്നത്. കിഴക്കന്‍ മേഖലയില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും പൈനാപ്പിളും വിലയില്‍ ഏറെ മുന്നിലാണ്. വിവിധ ഇനം മുന്തിരികള്‍ക്ക് 80 മുതല്‍ 140 വരെ വില ഈടാക്കുന്നുണ്ട്. ഒരുമാസം മുമ്പ് വരെ ഒന്നരകിലോ ഓറഞ്ച് 100 രൂപയ്ക്ക് ലഭിച്ച സ്ഥാനത്ത് കിലോയ്ക്ക് ഇന്ന് നൂറിന് മുകളിലാണ് വില. വിവിധ ഇനം ഈന്തപ്പഴങ്ങള്‍ക്കും 200 മുതല്‍ 500 വരെ വിലയുണ്ട്. പഴം പച്ചക്കറികളുടെ ഹോള്‍സെയില്‍ വില കൂടിയത് കാരണം വില കൂട്ടാതെ നിര്‍വാഹമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം