കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ മുഖ്യ പ്രതി സൂരജിനെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചുവെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണ. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവും സിപിഎം അംഗവുമാണ് സൂരജ്. കേസ് അട്ടിമറിക്കാനായിരുന്നു അഞ്ചൽ പൊലീസിന്‍റെ ശ്രമം. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ആദ്യം കുഞ്ഞിനെ സൂരജിനൊപ്പം വിട്ടത്. സംഭവത്തിൽ സിപിഎം ഇടപെടലിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടു.
ഉത്ര വധക്കേസ്; പ്രതിയെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചെന്ന് ബിന്ദു കൃഷ്‌ണ
കേസ് അട്ടിമറിക്കാനായിരുന്നു അഞ്ചൽ പൊലീസിന്‍റെ ശ്രമമെന്നും ബിന്ദു കൃഷ്‌ണ ആരോപിച്ചു