കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ അതിവേഗ വിചാരണക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ. കേസിലെ മുഖ്യപ്രതി സൂരജ് ജയിലിൽ തുടരുന്നതിനാലും അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന നിലക്കുമാണ് ജില്ലാ സെഷൻസ് കോടതിയിൽ പൊലീസ് സംഘം അതിവേഗ വിചാരണ ആവശ്യപ്പെട്ടത്. അതേസമയം, ഗാർഹിക പീഡനക്കേസിൽ റിമാൻഡിലായ സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പുനലൂർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിന്‍റെ വിചാരണ കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാകും നടക്കുക. മാപ്പുസാക്ഷിയായ പാമ്പു പിടുത്തക്കാരൻ സുരേഷും ജയിലിലാണ്.
ഉത്ര വധക്കേസ്; അതിവേഗ വിചാരണക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ - സൂരജ്
കേസിലെ മുഖ്യപ്രതി സൂരജ് ജയിലിൽ തുടരുന്നതിനാലും അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന നിലക്കുമാണ് ജില്ലാ സെഷൻസ് കോടതിയിൽ അന്വേഷണ സംഘം അതിവേഗ വിചാരണ ആവശ്യപ്പെട്ടത്