ETV Bharat / state

ഉത്ര കൊലക്കേസ് : സൂരജിന്‍റെ മാതാവിനെയും സഹോദരിയെയും വനം വകുപ്പ് ചോദ്യം ചെയ്‌തു

author img

By

Published : Jun 20, 2020, 11:42 PM IST

Updated : Jun 21, 2020, 12:39 AM IST

വനം വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള സൂരജ്, സുരേഷ് എന്നിവരെ ചോദ്യം ചെയ്‌തതില്‍ നിന്നും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെ പാമ്പിനെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അമ്മക്കും സഹോദരിക്കും പങ്കുണ്ടോ എന്നാണ് വനം വകുപ്പ് അന്വേഷിക്കുന്നത്.

ഉത്ര കൊലക്കേസ്  സൂരജിന്‍റെ മാതാവിനെയും സഹോദരിയെയും വനം വകുപ്പ് ചോദ്യം ചെയ്‌തു  utra muder case  sooraj  കൊല്ലം  Kollam
ഉത്ര കൊലക്കേസ് : സൂരജിന്‍റെ മാതാവിനെയും സഹോദരിയെയും വനം വകുപ്പ് ചോദ്യം ചെയ്‌തു

കൊല്ലം: അഞ്ചല്‍ ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി സൂരജിന്‍റെ മാതാവ്, സഹോദരി എന്നിവരെ വനം വകുപ്പ് ചോദ്യം ചെയ്‌തു. വൈകിട്ട് അഞ്ച് മണിയോടെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ വനം വകുപ്പ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മണിക്കൂറുകളോളം ഇരുവരെയും ചോദ്യം ചെയ്‌തത്. വനം വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള സൂരജ്, സുരേഷ് എന്നിവരെ ചോദ്യം ചെയ്‌തതില്‍ നിന്നും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെ പാമ്പിനെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അമ്മയ്ക്കും സഹോദരിക്കും അറിവുണ്ടായിരുന്നോ, പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നതാണ് വനം വകുപ്പ് പ്രധാനമായും ചോദിച്ചറിയുന്നത്. ഇരുവരുടെയും അറിവോടെയാണ് പാമ്പിനെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് എന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെയും കേസുണ്ടാകും.

ഏഴ് ദിവസത്തെ വനം വകുപ്പ് കസ്റ്റഡിയില്‍ ലഭിച്ച സൂരജ്, സുരേഷ് എന്നിവരെ ചോദ്യം ചെയ്‌തതില്‍ നിന്നും ചില നിര്‍ണായക വിവരം വനം വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ കൃത്യത വരുത്തുകയാണ് വനം വകുപ്പിന്‍റെ ലക്ഷ്യം. കസ്റ്റഡിയില്‍ ഉള്ള സുരേഷിനെ ഇയാള്‍ പാമ്പിനെ പിടിച്ച കൊല്ലത്തെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന സ്റ്റീല്‍ പൈപ്പ്, ട്രാപ് എന്നിവയും വനം വകുപ്പ് കണ്ടെടുത്തു. ഇന്നോ നാളെയോ സൂരജിനെ ഏറത്തുള്ള ഉത്രയുടെ വീട്ടിലും അടൂരിലെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. വന്യ ജീവിയെ ഉപയോഗിച്ചുള്ള കൊലപാതകം ആയതുകൊണ്ട് തന്നെ പൊലീസിനൊപ്പം വനം വകുപ്പ് പ്രത്യേകം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

Last Updated : Jun 21, 2020, 12:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.