കൊല്ലം: കുണ്ടറയില്‍ അട്ടിമറി വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥ്. എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായിരുന്ന ജെ.മേഴ്സികുട്ടിയമ്മയെയാണ് പി.സി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും കുണ്ടറയില്‍ എൽഡിഎഫ് പരാജയപ്പെട്ടു.
അയ്യായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30460 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മേഴ്സിക്കുട്ടിയമ്മ വിജയിച്ചത്. എന്നാൽ ഇത്തവണ ഇഎംസിസി വിവാദം ഉൾപ്പെടെ മന്ത്രിക്ക് തിരിച്ചടിയായി.
കൂടാതെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ വോട്ട് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വലിയതോതിൽ കുറയുകയും ചെയ്തു. വിജയത്തിൽ കുണ്ടറയിലെ ജനങ്ങളോട് പി.സി വിഷ്ണുനാഥ് നന്ദി അറിയിച്ചു.