ETV Bharat / state

വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ - വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ

പൊതിയാരുവിള സ്വദേശികളായ രമേശൻ, ജയൻ എന്നിവരാണ് ഏരൂർ പൊലീസിൻ്റെ പിടിയിലായത്. മോഷണം ശ്രമം തടഞ്ഞതിനെ തുടർന്നാണ് വൃദ്ധനെ കൊന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

Two people arrested Gopalan murder case kollam kadakkal  Two people arrested murder case  വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ  കൊല്ലം കടയ്ക്കൽ വെള്ളച്ചാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തി
വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ
author img

By

Published : Feb 4, 2021, 4:18 PM IST

കൊല്ലം: കൊല്ലം കടയ്ക്കൽ വെള്ളച്ചാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പൊതിയാരുവിള സ്വദേശികളായ രമേശൻ, ജയൻ എന്നിവരാണ് ഏരൂർ പൊലീസിൻ്റെ പിടിയിലായത്. മോഷണം ശ്രമം തടഞ്ഞതിനെ തുടർന്നാണ് വൃദ്ധനെ കൊന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കടയ്ക്കൽ പൊതിയാരുവിള ഇഞ്ചിമുക്ക് വെള്ളച്ചാലിൽ സ്വദേശി ഗോപാലനെ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും, കാലുകളുടെ മുട്ടിലും മുറിവേറ്റ നിലയിലാണ് ഗോപാലൻ്റെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ വീടിൻ്റെ മേൽക്കൂരയിൽ ഉടുമുണ്ട് കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലൻ്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വർണമാലയും വീട്ടിൽ ഉണ്ടായിരുന്ന വലിയ ടോർച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലൻ്റെ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വർണമാല വിൽക്കാൻ കടയ്ക്കലിലെ ഒരു കടയിൽ രമേശൻ എത്തിയത്. സംശയം തോന്നിയ ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത്.

മദ്യപാനവും ചീട്ടുകളിയും കാരണമുണ്ടായ കടം വീട്ടാനാണ് പ്രതികൾ മോഷണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് ഞാറാഴ്‌ച രാത്രി ഏഴര മണിയോടെ വീട്ടിലെത്തിയ പ്രതികൾ ഗോപാലൻ വീടിനു പുറത്തു നിൽക്കുന്ന സമയത്ത് അകത്ത് കയറി സ്വർണമാല കൈക്കലാക്കുകയായിരുന്നു. ശബ്‌ദം കേട്ട് ഗോപാലൻ ഓടിയെത്തി മോഷണം തടഞ്ഞതിനെ തുടർന്ന് വീടിൻ്റെ അടുക്കള ഭാഗത്ത് വച്ച് രമേശനും, ജയനും ചേർന്ന് തോർത്തുകൊണ്ട് കഴുത്തുഞെരിച്ച് വൃദ്ധനെ കൊല്ലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ഗോപാലിനെ വീടിൻ്റെ മേൽക്കൂരയിൽ കെട്ടിത്തൂക്കാൻ ശ്രമം നടത്തിയെങ്കിലും മൃദദേഹത്തിൻ്റെ ഭാരം കാരണം കെട്ടിത്തൂക്കാൻ കഴിഞ്ഞില്ല. തുടർന്ന് മാലയും ടോർച്ചുമായി ഇരുവരും രക്ഷപ്പെടുകയുമായിരുന്നു. രമേശൻ പിടിയിലായ വിവരമറിഞ്ഞ് ഒളിവിൽപോയ ജയനെ ഹൈടെക്ക് സെല്ലിൻ്റെ സഹായത്തോടെ തിരുവന്തപുരം ഭാഗത്തുനിന്നുമാണ് പിടികൂടിയത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.