കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്(21), ആദർശ്(24) എന്നിവരെയാണ് കാണാതായത്.
Also Read: ചെളിയില്‍ കുടുങ്ങിയ മീനുകളെ ഭക്ഷണമാക്കാതെ പുഴയിലെറിഞ്ഞ് രക്ഷിക്കുന്ന നാട്ടുകാർ
സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപെട്ടു. കാണാതാവർക്കായി തിരച്ചിൽ തുടരുകയാണ്.