കൊല്ലം: കൊട്ടാരക്കരയിൽ ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. അപകടത്തില്‍ ഇരുപത് കലാകാരന്മാര്‍ക്ക് പരിക്കേറ്റു. പുനലൂർ തൊളിക്കോട് സ്വദേശികളായ വിനായക മേള സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കാവൽപ്പുര റെയിൽവേ ക്രോസിനു സമീപം ബൈക്കിനു സൈഡ് കൊടുക്കും വഴി വാഹനം മറിയുകയായിരുന്നുവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലെ ഉത്സവമേളവും കഴിഞ്ഞുള്ള മടക്ക യാത്രയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു - kollam latest news
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.